സ്പീക്കര്‍ മറ്റൊരാളുടെ ചട്ടുകമായി പ്രവര്‍ത്തിച്ചെന്ന് പി സി ജോര്‍ജ്

കോട്ടയം| JOYS JOY| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (17:14 IST)
ഏതു വിധിയും സ്വീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് അയോഗ്യനാക്കപ്പെട്ട എം എല്‍ എ പി സി ജോര്‍ജ്. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, താന്‍ സമര്‍പ്പിച്ച രാജി സ്വീകരിക്കാതെ തന്നെ അയോഗ്യനാക്കിയതിനു പിന്നില്‍ ആരാണെന്ന് അറിയാം. സ്പീക്കറെക്കൊണ്ട് ആരാണ് ഇങ്ങനെ ചെയ്യിച്ചതെന്ന് അറിയാം. ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയോഗ്യനാക്കിയത് സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കേണ്ടത് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ചട്ടലംഘനമാണ് തന്റെ രാജി സ്വീകരിക്കാതിരുന്നത്. മുന്‍കാല പ്രാബല്യത്തോടെയുള്ള നടപടി മോശമായി പോയെന്നും ഇതു സംബന്ധിച്ചുള്ള തീരുമാനം നേരത്തെ തയ്യാറാക്കിയിരുന്നതാണെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ, സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പും എം എല്‍ എയുമായ പി സി ജോര്‍ജിനെ അയോഗ്യനാക്കി സ്പീക്കര്‍ പ്രഖ്യാപനം നടത്തിയിരുന്നു. തീരുമാനം പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം രാജി സ്വീകരിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ ജോര്‍ജ് കഴിഞ്ഞദിവസം സമര്‍പ്പിച്ച രാജി സ്വീകരിച്ചില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :