പിസി ജോര്‍ജിനെ അയോഗ്യനാക്കി, രാജി സ്വീകരിച്ചില്ല: സ്പീക്കര്‍

തിരുവനന്തപുരം| JOYS JOY| Last Modified വെള്ളി, 13 നവം‌ബര്‍ 2015 (16:21 IST)
സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പും എം എല്‍ എയുമായ പി സി ജോര്‍ജിനെ അയോഗ്യനാക്കി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സ്പീക്കര്‍ എന്‍ ശക്തന്‍ ആയിരുന്നു ഇക്കാര്യം അറിയിച്ചത്. തീരുമാനം പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം രാജി സ്വീകരിക്കുന്നത് ശരിയല്ലെന്നും അതിനാല്‍ രാജി സ്വീകരിക്കില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

മുന്‍കാല പ്രാബല്യത്തോടെ ജൂണ്‍ മൂന്നാം തിയതി മുതലാണെങ്കിലും അതിനു ശേഷം കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ ഒന്നും തിരിച്ചുപിടിക്കില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. തീരുമാനം പ്രഖ്യാപിക്കുന്ന ദിവസം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അതേ ദിവസത്തിന്റെ തലേദിവസം രാജി സ്വീകരിക്കുന്നത് ശരിയല്ല. ഇക്കാരണത്താലാണ് രാജി സ്വീകരിക്കാത്തത്.

അയോഗ്യനാക്കിയെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഉണ്ടാകില്ലെന്നും സ്പീക്കര്‍ പറഞ്ഞു. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ജോര്‍ജിനെ അയോഗ്യനാക്കിയിരിക്കുന്നത്.

കേരള കോണ്‍ഗ്രസിനെതിരെ ഹൈക്കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പി സി ജോര്‍ജ് പരാതി നല്കിയതും താന്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ഉള്‍പ്പെടുന്നില്ലെന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്തു നല്കിയതുമാണ് പി സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കാരണമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :