കൊലക്കുറ്റത്തിനു മതിയായ തെളിവുകളുണ്ട്; സൗമ്യയുടെ അമ്മ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

ഗോവിന്ദച്ചാമിയുടെ വധശിക്ഷ: സൗമ്യയുടെ അമ്മ പുനഃപരിശോധന ഹർജി നൽകി

soumya murder case , sumathi , soumya , police , supremcourt , rape , blood , court സൗമ്യ വധക്കേസ് , സൗമ്യ , ഹർജി , സുപ്രീംകോടതി , ഗോവിന്ദച്ചാമി , പുനഃപരിശോധന ഹർജി
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 22 സെപ്‌റ്റംബര്‍ 2016 (20:19 IST)
വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മ സുമതി സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി. കൊലക്കുറ്റത്തിനു മതിയായ തെളിവുകളുണ്ടെന്നും കേസ് പരിഗണിക്കുമ്പോൾ തന്റെ വാദം കേൾക്കണമെന്നും ഹർജിയിൽ പറയുന്നു.

കൊലക്കുറ്റത്തിന് ആവശ്യമായ തെളിവുകളില്ലെന്നു വ്യക്തമാക്കിയാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. ഇതിനെ തുടര്‍ന്നാണ് സൗമ്യയുടെ അമ്മ സുപ്രീംകോടതിയില്‍ ഹർജി നൽകിയത്.


പുനപരിശോധനാ ഹർജി നൽകുമെന്ന് സംസ്ഥാന സർക്കാരും അറിയിച്ചിട്ടുണ്ട്. വിധിയില്‍ നിയമപരമായും വസ്‌തുതാപരമായും പിഴവുകളുണ്ടെന്ന് സുപ്രീംകോടതിയില്‍ ബോധിപ്പിക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.

കൊലക്കുറ്റത്തിന് ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത്. എന്നാൽ ബലാത്സംഗത്തിന് വിചാരണക്കോടതി നൽകിയ ജീവപര്യന്തം നിലനിർത്തിയിരുന്നു. കൂടാതെ ഏഴ് വർഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :