മറവി രോഗം ബാധിച്ച അമ്മയെ നിരന്തരം പീഡിപ്പിച്ചു; കൊല്ലത്ത് മകന്‍ അറസ്റ്റില്‍

മറവിരോഗം ബാധിച്ച അമ്മയെ 45 കാരനായ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

Last Modified വ്യാഴം, 30 മെയ് 2019 (12:39 IST)
കൊല്ലത്ത് അമ്മയെ ബലാല്‍സംഗം ചെയ്ത മകന്‍ അറസ്റ്റിൽ. കൊല്ലം അഞ്ചാലുമൂടിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പിടിയിലായ പ്രതി ഒരു കൊലപാതക കേസിലെ രണ്ടാം പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുമൂട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മറവിരോഗം ബാധിച്ച അമ്മയെ 45 കാരനായ പ്രതി നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയുടെ മാതാവിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :