പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു

അയല്‍വാസിയായ ആണ്‍കുട്ടി കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നാണ് ഈ ക്രൂരത കാണിച്ചത്.

Last Modified ബുധന്‍, 29 മെയ് 2019 (08:26 IST)
പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആണ്‍കുട്ടി ഒന്‍പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു. രാജസ്ഥാനിലെ കരൗലിയിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. ഈ കുഞ്ഞിന്റെ അയല്‍വാസിയായ ആണ്‍കുട്ടി കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നാണ് ഈ ക്രൂരത കാണിച്ചത്. അൽപ സമയത്തിന് ശേഷം കുഞ്ഞിനെ തിരികെ വീട്ടിലെത്തിച്ചു.

വീട്ടില്‍ തിരിച്ചെത്തിച്ച കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് നിന്നും രക്തം വരാന്‍ തുടങ്ങിയതോടെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ നിന്നും ഉടന്‍ തന്നെ ഡോക്ടര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുറ്റം ചെയ്ത പ്രതിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്‌സോ നിയമം പൂര്‍ണമായും ബാധകമായിരിക്കില്ല. പെൺകുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ല.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :