മകന്റെ അടിയേറ്റു പിതാവ് മരിച്ചു

എ.കെ.ജെ.അയ്യര്‍| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (11:07 IST)

പാരിപ്പള്ളി: മദ്യലഹരിയില്‍ മകനും പിതാവും തമ്മിലുള്ള വാക്കുതര്‍ക്കത്തിനൊടുവില്‍ പിതാവ് മകന്റെ അടിയേറ്റു മരിച്ചു. മീനമ്പലം കുളത്തൂര്‍ കോണത്തു സജിന്‍ നിവാസില്‍ മണിലാല്‍ എന്ന 58 കാരനാണ് മകന്‍ സജിന്റെ (31) അടിയേറ്റു മരിച്ചത്. ഇയാളെ പാരിപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകിട്ട് ഇവരുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. മദ്യലഹരിയില്‍ എത്തിയ സജിന്‍ പിതാവുമായി വഴിക്കിടുകയും ഇത് അടിപിടിയായി മാറുകയുമായിരുന്നു. മകന്റെ അടിയേറ്റു ബോധംകെട്ടു വീണ മണിലാലിനെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിലാലിന്റെ ഭാര്യ സജിത.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :