സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും സരിത എസ് നായരെയും വീണ്ടും വിസ്തരിക്കും; പി പി തങ്കച്ചനെയും കെ ബാബുവിനെയും വിസ്തരിക്കും

സോളാര്‍: ഉമ്മന്‍ചാണ്ടിയെയും സരിതയെയും വീണ്ടും വിസ്തരിക്കും

കൊച്ചി| JOYS JOY| Last Updated: വ്യാഴം, 18 ഓഗസ്റ്റ് 2016 (18:55 IST)
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും കേസിലെ പ്രധാനപ്രതി സരിത എസ് നായരെയും വീണ്ടും വിസ്തരിക്കും. സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ ആണ് ഇക്കാര്യം തീരുമാനിച്ചത്.

ഉമ്മന്‍ ചാണ്ടിയെയും സരിത നായരെയും കൂടാതെ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മുന്‍ എക്സൈസ് മന്ത്രി കെ ബാബു തുടങ്ങി 19 പേരെ പുതുതായി വിസ്തരിക്കാനും കമ്മീഷന്‍ തീരുമാനിച്ചു. വിസ്താര തിയതി പിന്നീട് ആയിരിക്കും തീരുമാനിക്കുക.

സോളാര്‍ കമ്മീഷനില്‍ നല്കിയ മൊഴികളില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്താരത്തിന് വിധേയരാക്കാന്‍ തീരുമാനിച്ചത്.

2011 മുതല്‍ 2013 വരെ സരിത എസ് നായരുടെ ഫോണിലേക്ക് വന്ന വിളികളുടെ വിശദാംശങ്ങള്‍ എടുക്കുന്നതിനുള്ള തടസം നീക്കാന്‍ വിദഗ്ധന്‍റെ സേവനം തേടുന്ന കാര്യവും കമ്മീഷന്‍ പരിഗണിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :