ഹൈക്കമാന്‍‌ഡിന് അതൃപ്‌തിയും ആശങ്കയും; സോളാര്‍ കേസ് പാര്‍ട്ടിക്ക് വെല്ലുവിളിയെന്ന് രാഹുല്‍

സോളാര്‍ കേസ് പാര്‍ട്ടിക്ക് വെല്ലുവിളിയെന്ന് രാഹുല്‍

  Rahul ghandhi , Solar case , OOmmen chandi , Congress , സോളാര്‍ കമ്മിഷന്‍ , ഹൈക്കമാന്‍‌ഡ് , സോളാര്‍ കേസ് , സരിത , രാഹുല്‍ ഗന്ധി , കോണ്‍ഗ്രസ്
ന്യുഡല്‍ഹി| jibin| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (19:15 IST)
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രശ്‌നത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ പിന്തുണയ്ക്കാതെ ഹൈക്കമാന്‍ഡ്. കേസില്‍ നേതാക്കള്‍ കൂട്ടത്തോടെ ഉള്‍പ്പെട്ടതില്‍ ആശങ്ക രേഖപ്പെടുത്തിയ ഹൈക്കമാന്‍‌ഡ് മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്‌തശേഷം പ്രശ്‌നം സംബന്ധിച്ച നിലപാട് വ്യക്തമാക്കാമെന്നാണ് അറിയിച്ചു.

സോളാര്‍ കേസിലെ പ്രതിസന്ധി എങ്ങനെ നേരിടുമെന്ന് അറിയിക്കണമെന്ന് രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളോട് പറഞ്ഞു. സംസ്ഥാന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഗാന്ധി നിലപാടറിയിച്ചത്. കേസ് രാഷ്ട്രീയമായ പകപോക്കലാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളിയ രാഹുല്‍ കേസ് പാർട്ടിക്ക് വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍, മുൻ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരൻ, വിഡി സതീശൻ എംഎൽഎ എന്നിവര്‍ രാഹുലുമായി കൂടിക്കാഴ്‌ച നടത്തി.

സോളാർ കേസ് സംബന്ധിച്ച് രാഹുൽ ഗാന്ധി മുന്നോട്ട് വെച്ച നിർദേശങ്ങൾ കെപിസിസി യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഏത് പ്രതിസന്ധിയും പാർട്ടി ഒറ്റക്കെട്ടായി നേരിടുമെന്നും ഹസൻ കൂട്ടിച്ചേർത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :