ഗണേഷ് കുമാറിനെതിരെ തെളിവുണ്ട്, കേസെടുക്കണം: ബിജു രാധാകൃഷ്ണൻ

സോളാർ കേസ്; ഗണേഷ് കുമാറിനെതിരെ കേസെടുക്കുമോ?

aparna| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2017 (11:20 IST)
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സോളർ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ ഗണേഷ്കുമാറിനെതിരെ കേസെടുക്കണമെന്നു പ്രതി ബിജു രാധാകൃഷ്ണൻ. കേസുമായി ബന്ധപ്പെട്ട് ഗണേഷിനെതിരെ സി‍ഡി അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഈ തെളിവുകൾ അന്വേഷണ സംഘത്തിനു കൈമാറാൻ താൻ തയാറാണെന്നും ബിജു വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി സർക്കാർ തന്നെ ബലിയാടാക്കുകയായിരുന്നു. രശ്മിക്കേസിൽ പ്രതിയാക്കിയത് അതിനുവേണ്ടിയാണെന്നും ബിജു ആരോപിച്ചു. അതേസമയം, സോളര്‍ കേസുമായി ബന്ധപ്പെട്ടല്ലാതെയും താൻ ചൂഷണത്തിനിരയായിട്ടുണ്ടെന്ന് സരിത എസ് നായർ ഇന്നലെ വെളിപ്പെടുത്തി. ഇതു ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയുടെ മകനടക്കം ആറുപേര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പുതിയ അന്വേഷണസംഘത്തിനു മുന്നിൽ ഇക്കാര്യം പറയുമെന്നും സരിത പറഞ്ഞു.

അതേസമയം, സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് താല്‍പര്യമുള്ള ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി. റിപ്പോർട്ടിന്‍റെ മറവിൽ കോണ്‍ഗ്രസിനെ തകർക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വ്യാമോഹമാണ്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടിനെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :