#PoMoneModi പ്രധാനമന്ത്രിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ; കേരളത്തെ സോമാലിയയോട് ഉപമിച്ച മോദിക്ക് പൊങ്കാലയിട്ട് മലയാളികള്‍, ട്രോളുകളുടെ പൊരുളറിയാതെ ദേശീയ നേതാക്കള്‍

'പോമോനെ ദിനേശാ' എന്ന പഞ്ച് ഡയലോഗിനെ ഉപമിച്ചാണ് മോഡി വിമര്‍ശകരുടെ ഹാഷ് ടാഗ്

സോഷ്യല്‍ മീഡിയ , സോമാലിയ , പൊങ്കാല , ട്രോള്‍ , ഫേസ്‌ബുക്ക് , പോമോനെ ദിനേശാ
തിരുവനന്തപുരം| jibin| Last Updated: ബുധന്‍, 11 മെയ് 2016 (14:53 IST)
തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിനിടെ കേരളത്തെ സോമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സോഷ്യൽമീഡിയൽ പ്രതിഷേധം. #PoMoneModi എന്ന ഹാഷ് ടാഗ് ഉപയോഗിച്ചാണ് ട്വിറ്ററിലും ഫേസ്‌ബുക്കിലും പ്രധാനമന്ത്രിയുടെ വാദങ്ങളെ പൊളിച്ചടുക്കുന്നത്.

നരസിംഹത്തിലെ 'പോമോനെ ദിനേശാ' എന്ന പഞ്ച് ഡയലോഗിനെ ഉപമിച്ചാണ് മോഡി വിമര്‍ശകരുടെ ഹാഷ് ടാഗ്. എന്നാല്‍ ട്രെന്‍ഡിങ്ങ് ഹാഷ് ടാഗിന്റെ പൊരുളറിയാതെ വലയുകയാണ് ഉത്തരേന്ത്യന്‍ യൂസര്‍മാര്‍. ദേശീയ നേതാക്കള്‍ക്കും ട്രോളുകളുടെ അര്‍ഥം ഇതുവരെ മനസിലാക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ വിവിധതരം വികസന സൂചികകളിൽ ഒന്നാം സ്ഥാനം കൈവരിക്കുന്ന കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചതായാണ് സോഷ്യൽമീഡിയയുടെ പ്രതികരണം.

പേരാവൂരില്‍ കുട്ടികള്‍ മാലിന്യത്തില്‍ നിന്നും ഭക്ഷം വാരിക്കഴിക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ പരാമര്‍ശിച്ചാണ് മോഡി കേരളത്തെ സോമാലിയയോട് ഉപമിച്ചത്. മോഡിയുടെ പരാമര്‍ശത്തില്‍ കേരളത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.











അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :