ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയാണെന്ന് പറഞ്ഞ ശ്രീശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ

ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സച്ചിനെപ്പോലെയാണെന്ന് പറഞ്ഞ ശ്രീശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 28 ഏപ്രില്‍ 2016 (13:55 IST)
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെയാണെന്ന് പറഞ്ഞ ശ്രീശാന്തിനെ ട്രോളി സോഷ്യല്‍ മീഡിയ. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ ഫേസ്ബുക്ക് ലൈവില്‍ ആയിരുന്നു ശ്രീശാന്ത് കുമ്മനത്തെ സച്ചിനുമായി താരതമ്യപ്പെടുത്തിയത്.

സച്ചിനോളം വിനീതഭാവമുള്ള കുമ്മനമാണു സംസ്ഥാനത്തു തനിക്ക് ഏറ്റവും ഇഷ്‌ടമുള്ള നേതാവെന്നും ശ്രീശാന്ത് പറഞ്ഞു. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്തു കേരളത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ മലയാളികള്‍ക്ക് അറിയാമെന്നും, ഇവിടെ ബിജെപിക്ക് അധികാരം കിട്ടുന്നതു കേരളത്തെ സംബന്ധിച്ച് ആയിരം മടങ്ങ് നല്ലതായിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :