പിണറായി വിജയന്‍ ഡല്‍ഹിയില്‍ കാലുകുത്തുന്നത് ബിജെപി ഔദാര്യത്തില്‍, ആര്‍എസ്എസ് സമ്മതിച്ചാല്‍ കോടിയേരിയുടെ മുഖത്ത് ചെരുപ്പൂരിയടിക്കും: ശോഭ സുരേന്ദ്രന്‍

പിണറായി വിജയന്‍ ഡല്‍ഹിയില്‍ കാലുകുത്തുന്നത് ബിജെപി ഔദാര്യത്തില്‍: വിവാദ പ്രസ്താവനയുമായി ശോഭ സുരേന്ദ്രന്‍

കണ്ണൂര്‍| AISWARYA| Last Updated: ചൊവ്വ, 25 ജൂലൈ 2017 (10:13 IST)
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയെരി ബാലകൃഷ്ണനുമെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ രംഗത്ത്. കണ്ണൂരില്‍ നടക്കുന്ന ആക്രമങ്ങള്‍ക്ക് കാരണം കണ്ണൂരില്‍ നിന്ന് തന്നെയുള്ള പിണറായി വിജയനും കോടിയെരി ബാലകൃഷ്ണനുമാണെന്നും ഇവരുടെ തണലിലാണ് അക്രമങ്ങള്‍ നടക്കുന്നതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പയ്യന്നൂരില്‍ സിപിഎം- ബിജെപി അക്രമമുണ്ടായതിനെ തുടര്‍ന്നു സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെയാണ് ശോഭസുരേന്ദ്രന്റെ ഈ വിവാദപരാമര്‍ശങ്ങള്‍ ഉണ്ടായത്. പിണറായി വിജയന്‍ ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തിലാണ്. ഇന്ത്യയിലെ 18 സംസ്ഥാനത്ത് ബിജെപിയാണ് അധികാരത്തില്‍ അവിടെയുള്ളവര്‍ തങ്ങളുടെ ഔദാര്യത്തിലാണ് ജീവിക്കുന്നത്.
ആര്‍.എസ്.എസ് നേതൃത്വം സമ്മതിച്ചാല്‍ കേരളത്തിലെ അമ്മമാര്‍ കോടിയെരിയുടെ മുഖത്ത് ചെരിപ്പൂരിയടിക്കുംമെന്നും ശോഭ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :