സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിപ്പ്; ബിജെപി നേതാവിനെതിരെ കേസ്

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് ബിജെപി നേതാവിന്റെ പണംതട്ടിപ്പ്

Bribe,  Calicut,  Kerala BJP, ബിജെപി, എം പി രാജന്‍, പണം തട്ടിപ്പ്, കോഴ, അഴിമതി
കോഴിക്കോട്| സജിത്ത്| Last Modified തിങ്കള്‍, 24 ജൂലൈ 2017 (14:42 IST)
മെഡിക്കല്‍ കോളേജ് അഴിമതിക്ക് പിന്നാലെ ബിജെപിയുടെ ഓരോ അഴിമതിക്കഥകളാണ് നിത്യേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഇതാ സൈന്യത്തില്‍ ജോലി വാങ്ങിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി ഉത്തരമേഖലാ സെക്രട്ടറിയായ എം പി രാജന്‍ ഒന്നരലക്ഷത്തോളം രൂപ വാങ്ങിയെന്ന പരാതിയുമായി കോഴിക്കോട് പാതിരപറ്റയിലെ ബിജെപി പ്രവര്‍ത്തകനായ അശ്വന്ത് രംഗത്തെത്തിയിരിക്കുന്നു.

അശ്വന്തും കുടുംബവും നല്‍കിയ പരാതിയിലാണ് പൊലീസ് അവരുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത. സൈന്യത്തില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന മോഹന വാഗ്ദാനം നല്‍കിയാണ് ബിജെപി നേതാവായ എം പി രാജന്‍ രണ്ടു ഘട്ടമായി ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ കൈപ്പറ്റിയതെന്നും അശ്വന്തിന്റെ പരാതിയില്‍ പറയുന്നു.

ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ഇക്കാര്യം തങ്ങള്‍ ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഈ സംഭവത്തില്‍ അവര്‍ ഇടപെടുകയും രണ്ടുലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. ഈ ഉറപ്പും ലംഘിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അശ്വന്തും കുടുംബവും പൊലീസില്‍ പരാതി നല്‍കുന്നത്. ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :