ചേര്‍ത്തല|
JOYS JOY|
Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2015 (11:12 IST)
തനിക്കെതിരെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പുച്‌ഛിച്ചു തള്ളുകയാണെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ എതിര്‍ക്കാനാണെങ്കിലും വി എസും പിണറായി വിജയനും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സമത്വ മുന്നേറ്റ യാത്ര കണ്ട് രാഷ്‌ട്രീയക്കാര്‍ക്ക് വിറളി പിടിച്ചിരിക്കുകയാണ്. തന്നെ എതിര്‍ത്തതിലൂടെ വി എസിന് പാര്‍ട്ടിയില്‍ പ്രമോഷന്‍ കിട്ടി. പുതിയ പാര്‍ട്ടിക്കായി ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് കണ്ടാണ് തനിക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത്. ഭൂരിപക്ഷ മുന്നേറ്റത്തെ മുന്നണികള്‍ ഭയക്കുകയാണ്. ജി മാധവന്‍ നായരെ കള്ളനെന്ന് വിളിച്ചു. അങ്ങനെയെങ്കില്‍ പിണറായിയും കള്ളനല്ലേയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.