എസ് എന്‍ ഡി പി മൈക്രോഫിനാന്‍സ്: ജപ്‌തി നടപടി തുടങ്ങി

കൊല്ലം| JOYS JOY| Last Modified ബുധന്‍, 27 ജനുവരി 2016 (10:34 IST)
മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ് എന്‍ ഡി പിയുടെ വസ്തുവകകള്‍ ജപ്‌തി ചെയ്യാനുള്ള നടപടികളുമായി പിന്നോക്ക വികസന കോര്‍പ്പറേഷന്‍. മൈക്രോ ഫിനാന്‍സ് പണമിടപാടില്‍ കോര്‍പ്പറേഷന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.

അതേസമയം, ജപ്‌തി നടപടികള്‍ നീട്ടി വെക്കണമെന്ന വെള്ളാപ്പള്ളി നടേശന്റെ അപേക്ഷ പിന്നോക്ക വികസന കോര്‍പ്പറേഷന്‍ തള്ളിയിരുന്നു. തുടര്‍ന്നാണ്, കോര്‍പ്പറേഷന്‍ ജപ്‌തി നടപടികളുമായി മുന്നോട്ടു പോയത്. ആറ് കോടി ഏഴു ലക്ഷം രൂപയുടെ സാമഗ്രികള്‍ ജപ്‌തി ചെയ്യുമെന്ന് കാണിച്ച് നോട്ടീസ് നല്കിയിരുന്നു.

ഇതിനിടെ, മൈക്രോഫിനാന്‍സ് പദ്ധതി ഇടപാടില്‍ 80.30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ എം ഡി നജീബ് 87 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയതായി 2007ല്‍ വിജിലന്‍സ് നടത്തിയ രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :