പലഹാരത്തിന് പേര് ജമീല; ഹോട്ടലുടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

കൊച്ചി| VISHNU N L| Last Modified വെള്ളി, 20 മാര്‍ച്ച് 2015 (19:33 IST)
നിയമസഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഉണ്ടായ കോലാഹലങ്ങള്‍ക്കിടയില്‍ ആറന്മുള എം‌എല്‍‌എ ശിവദാസന്‍ നായരെ ജമീല പ്രകാശം എം‌എല്‍‌എ കടിച്ചതിനു പിന്നാലെ സ്വനതം, ഹൊട്ടലില്‍ വിറ്റിരുന്ന പലഹാരത്തിന് ജമീല ന്ന് പേരിട്ട ഹോട്ടലുടമ വെട്ടിലായി. പലഹാരങ്ങള്‍ക്ക് നാടന്‍ ഭാഷയില്‍ ‘കടി‘ എന്ന് പറയാറുള്ളതുകൊണ്ട് നിയസഭയിലെ സംഭവങ്ങളെ കളിയാക്കുന്നതിനായാണ് പലഹാരത്തിന് ജമീല എന്ന് പേരിട്ടത്. 'മിനുവിന്റെ പപ്പടവട' എന്ന് ഹോട്ടലിലാണ് വ്യ്ത്യസ്തമായ പേര് പലഹാരത്തിന് ഇട്ടത്.

എന്നാല്‍ സംഭവം വാര്‍ത്തയായതൊടെ ഹൊട്ടലുടമ മിനു പോളിന് നേരെ വിമര്‍ശങ്ങളും പ്രതിഷേധങ്ങളും ഒക്കെ ഉയര്‍ന്നു. സംഗതി കൈവിട്ട് പോകുന്നതിനു മുമ്പേ മിനു പലഹാരത്തിന്റെ പേര് പഴയതു തന്നെയാക്കി തടിതപ്പി. തന്റെ ഫേസ്ബുക്ക് അക്കൌണ്ടിലാണ് ഇദ്ദേഹം പലഹാരത്തിന്റെ പേര് മാറ്റി ജമീല എന്നാക്കിയതായി കാണിച്ച് സ്റ്റാറ്റസ് ഇട്ടത്. 'ജമീല' ഹര്‍ത്താല്‍ സ്‌പെഷ്യല്‍ സ്‌നാക്ക് എന്ന് പറഞ്ഞായിരുന്നു മിനു പോളിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതോടെ മിനു പോളിനെതിരെ ഒട്ടേറെ വിമര്‍ശകരുമെത്തി. ഒരു എംഎല്‍എയെ പരസ്യമായി അധിക്ഷേപിക്കുന്നതിന് തുല്യമാണിതെന്ന് പലരും പ്രതികരിച്ചതോടെ അദ്ദേഹം പലഹാരത്തിന്റെ പേര് പിന്‍വലിക്കുകയും ചെയ്തു. നേരത്തെ മംഗള്‍യാന്‍ ചൊവ്വയില്‍ ഇറങ്ങിയപ്പോഴും, യുറാഗ്വായ് താരം ലൂയിസ് സുവാരസ് ഇറ്റാലിയന്‍ താരത്തെ കടിച്ചപ്പോഴും പലഹാരത്തിന് പേരിട്ട് വാര്‍ത്തയായ ആളാണ് മിനു പോളിന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :