തിരുവനന്തപുരം|
vishnu|
Last Updated:
വ്യാഴം, 19 മാര്‍ച്ച് 2015 (12:31 IST)
പ്രതിപക്ഷ വനിതാ എംഎല്‍എമാരെ ആക്രമിച്ചു എന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആറന്‍മുള എംഎല്‍എ ശിവദാസന്‍ നായര്‍ രംഗത്തെത്തി. നിയമസഭയിലെ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ അടക്കം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ശിവദാസന്‍ നായര്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. തിരുവനന്തപുരത്ത് കെ പി സി സി ആസ്ഥാനത്താണ് മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ ശിവദാസന്‍ നായര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ശിവദാസന്‍ നായര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്നുള്ള ജമീല പ്രകാശം എംഎല്‍എയുടെ ആരോപണത്തെ പ്രതീരോധിക്കാനാണ് ശിവദാസന്‍ നായര്‍ ഇപ്പോള്‍ വീഡിയോ ദൃശ്യങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
ചില നിശ്ചലദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു കൊണ്ട് ജമീല പ്രകാശത്തെ താന്‍ ദുരുദ്ദേശത്തോടെ ആക്രമിച്ചെന്ന് പറയുകയുണ്ടായി. ക്രൂരമായി ആക്ഷേപിക്കുന്ന തരത്തിലാണ് ജമീല പ്രകാശം പരസ്യപ്രസ്താവന നടത്തിയത്, സത്യത്തില്‍ ആദ്യം ആക്രമണം നടത്തിയത് ജമീല പ്രകാശമാണെന്ന് പറഞ്ഞ് ശിവദാസന്‍ നായര്‍ മുഖ്യമന്ത്രിയുടെ മടിയിലേക്ക് ജമീല പ്രകാശം കറുത്ത തുണി എടുത്തിട്ടകാര്യം വീഡിയോ ദൃശ്യങ്ങള്‍ സഹിതം ചൂണ്ടിക്കാട്ടി ശിവദാസന്‍ നായര്‍ വിശദീകരിച്ചു.പ്രതിപക്ഷത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണ്.
ജമീലയെ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ മുതല്‍ അറിയാം, എന്റെ സഹപ്രവര്‍ത്തകയായിരുന്നുകഴിഞ്ഞ നാലു വര്‍ഷക്കാലം സഹപ്രവര്‍ത്തകയായിരുന്നു, ഒരു സഹോദരി സുഹൃത്ത് എന്ന നിലയില്‍ മാത്രമേ ഞാന്‍ അവരെ കണ്ടിട്ടുള്ളൂ, ഞങ്ങള്‍ വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത നിലപാട് എടുത്തിട്ടുണ്ട്,ശരീരഭാഷയിലോ മുഖഭാവത്തുലോ എന്തെങ്കിലും ദുരുദ്ദേശ്യം ആര്‍ക്കെങ്കിലും ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ? ഞങ്ങളുടെ ഭാഗത്തു നിന്ന് ഒരു അക്രമം ഉണ്ടായാല്‍ നിങ്ങള്‍ക്ക് അത് കാണാന്‍ കഴിയുമായിരുന്നു- ശിവദാസന്‍ നായര്‍ പറഞ്ഞു.
തനിക്കുണ്ടായ ദുരനുഭവം അപ്പോള്‍ തന്നെ സ്പീക്കറെ അറിയിച്ചു. അതിനു ശേഷം മാധ്യമപ്രവര്‍ത്തകരെ അപ്പോള്‍ തന്നെ വിവരം അറിയിക്കുകയാണ് ഉണ്ടായത്. ഭരണപക്ഷ ബഞ്ചിനേ ആക്രമിക്കുന്ന സമയത്താണ് സ്പീകറുടെ ഡയസില്‍ ആക്രമണമുണ്ടായത്- ശിവദാസന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായ എംഎം ഹസനോടൊപ്പമാണ് ശിവദസന്‍ നായര്‍ മാധ്യമങ്ങളെ കണ്ടത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.