തിരുവനന്തപുരം|
JOYS JOY|
Last Modified വ്യാഴം, 14 ജനുവരി 2016 (09:57 IST)
ലാവ്‌ലിന്‍ കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് തികച്ചും രാഷ്‌ട്രീയപ്രേരിതമെന്ന് കേസില്‍ സി ബി ഐ കുറ്റവിമുക്തനാക്കിയ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍ ഉടന്‍ വിസ്താരം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.
ഹര്‍ജിയെക്കുറിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം തന്നെ അത്‌ഭുതപ്പെടുത്തിയെന്നും പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് ഹര്‍ജിയെക്കുറിച്ച് അറിഞ്ഞതെന്ന വാദം വിചിത്രമാണ്. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് എതിരെയും നീങ്ങാന്‍ ഉമ്മന്‍ ചാണ്ടിക്ക് വൈഭവമുണ്ട്. അതാണ് ഈ പ്രതികരണത്തില്‍ തെളിയുന്നതെന്നും പിണറായി പറഞ്ഞു.
അതേസമയം, ഹര്‍ജിയുടെ സത്യം എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു.
നേരത്തെയും താന്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അതേ നിലപാട് തന്നെയാണ് ഇപ്പോഴും സ്വീകരിക്കുന്നതെന്നും പിണറായി.