വർക്കല പോസ്റ്റൽ ജീവനക്കാരിക്ക് കൊറിയറായി ലഭിച്ചത് ജീവനുള്ള പാമ്പിനെ

Sumeesh| Last Modified ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (15:02 IST)
വർക്കല; വർക്കൽ പോസ്റ്റോഫീസിൽ പോസ്റ്റ വുമണായി ജോലി ചെയ്യുന്ന അനിലാ ലാലിന് കൊറിയറായി ലഭിച്ചത് ജീവനുള്ള പമ്പിനെ. വർക്കല പോസ്റ്റ് ഓഫീസിൽ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. അനില പൊലീസിനു കൈമാറി.

തിങ്കളാഴ്ച ഓഫീസിലെത്തിയപ്പോഴാണ് തന്റെ പേരിൽ വന്ന കോം‌പ്ലിമെന്ററി പാർസൽ അനില കാണുന്നത്. പാർസൽ പൊട്ടിച്ച് നോക്കിയെങ്കിലും ഉള്ളിലെ പെട്ടി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചിരുന്നതിനാൽ ജോലി കഴിഞ്ഞ് തുറക്കാം എന്നു കരുതി മാറ്റുവക്കുകയായിരുന്നു.

ഓഫീസിലെ മറ്റു ജീവനക്കാർ കൌതുകം തോന്നി പെട്ടി പരിശോധിച്ചപ്പോഴാണ് ഉള്ളിൽ ജീവനുള്ള പാമ്പാണെന്ന് മനസിലായത്. പെട്ടിയിൽ നിന്നും അനിലക്കെതിരെയുള്ള ഒരു ഭീഷണിക്കത്തും ലഭിച്ചു. തന്നെ അപായപ്പെടുത്താ‍ൻ ശ്രമിച്ചതായി അനില പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :