കൊച്ചി|
jibin|
Last Modified ശനി, 8 ഓഗസ്റ്റ് 2015 (09:16 IST)
കൊച്ചി സ്മാര്‍ട്സിറ്റി പദ്ധതിയുടെ നാലാം അവലോകന യോഗം തിങ്കളാഴ്ച സ്മാര്‍ട്സിറ്റി പവലിയന്‍ ഓഫീസില്‍ നടക്കും. സ്മാര്‍ട്സിറ്റി ഒന്നാം ഘട്ടത്തിന്റെ നിര്‍മാണ പുരോഗതിയും നിലവിലെ സാഹചര്യവും യോഗം വിലയിരുത്തും. സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബറിലാണു നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്.
തിങ്കളാഴ്‌ച ചേരുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, സ്മാര്‍ട്സിറ്റി ദുബായ് സിഇഒ ജാബിര്‍ ബിന്‍ ഹാഫിസ്, ദുബായ് സ്മാര്‍ട്സിറ്റി എംഡിയും കൊച്ചി സ്മാര്‍ട്സിറ്റി ഇടക്കാല സിഇഒയുമായ ഡോ ബാജു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും ടീ കോമിന്റെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
സ്മാര്‍ട്സിറ്റി ഒന്നാം ഘട്ടത്തിന്റെയും പൂര്‍ത്തീകരണത്തിലേക്കു നീങ്ങുന്ന ഒന്നാം ഐടി ടവറിന്റെയും മറ്റ് അടിസ്ഥാനസൌകര്യ വികസനങ്ങളുടെയും നിര്‍മാണം, സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനായി സ്മാര്‍ട്സിറ്റി അധികൃതര്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ സ്വീകരിച്ച പരിഹാരശ്രമം തുടങ്ങിയവയുടെ പുരോഗതി യോഗം വിലയിരുത്തും.