അഭയ കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ വിധിയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2020 (11:28 IST)
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് പ്രത്യേക കോടതി. കേസിൽ ഒന്നാം പ്രതിയായ തോമസ് കാട്ടൂർ. മൂന്നം പ്രതി സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാരാണ് എന്നാണ് കോടതി കണ്ടെത്തിയിരിയ്ക്കുന്നത്. ശിക്ഷ നാളെ വിധിയ്ക്കും. കേസിൽ രണ്ടാം പ്രതിയായിരുന്ന ഫാദർ ജോസ് പിതൃക്കലിനെ വിചാരണകൂടാതെ കോടതി വിട്ടയച്ചിരുന്നു. അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലം പ്രതിയും മുൻ എസ്ഐയുമായ വി‌വി അഗസ്റ്റിനെ സിബിഐ പ്രതിപ്പട്ടികയിൽനിന്നും ഒഴിവാക്കുകയ്ജ്മ് ചെയ്തു

അഭയ മരിച്ച് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിൽ വിധി ഉണ്ടാകുന്നത്. ഒരു വർഷം മുൻപ് മാത്രമാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചതിൽ എട്ട് നിർണായക സാക്ഷികൾ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. 1992 മാർച്ച് 21 നാണ് കോട്ടയം പയസ്സ് ടെൻത് കൊൺവെന്റിലെ കിണറിൽ സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തുന്നത്. ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചപ്പോഴും ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ.

സിബിഐ അന്വേഷണം ആരംഭിച്ച് 16 വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകം എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിച്ചേർന്നത്. ദൃക്‌സാക്ഷികൾ ഉണ്ടായിരുന്നില്ല എന്നതിനാൽ സാഹചര്യ തെളിവുകളെയും ശാസ്ത്രീയ തെളിവുകളെയും അടിസ്ഥാനപ്പെടുത്തിയാണ് സിബിഐ അന്വേഷണം നടത്തിയത്, മോഷ്ടാവയിരുന്ന അടയ്ക്ക രാജുവിന്റെയും, പൊതു പ്രവർത്തകനായിരുന്ന കളകോട് വേണുഗോപാലിന്റെയും മോഴികൾ കേസിൽ പ്രോസിക്യൂഷൻ സഹായകരമാവുകയും ചെയ്തു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :