സിദ്ദിഖിനു കുരുക്ക് മുറുകുന്നു; കുറ്റപത്രം ഉടന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് തന്നെ നടി പീഡന വിവരം പറഞ്ഞതിനു തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു

Siddique
Siddique
രേണുക വേണു| Last Modified തിങ്കള്‍, 17 ഫെബ്രുവരി 2025 (10:58 IST)
പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെതിരെ തെളിവുണ്ടെന്ന് പൊലീസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന കേസില്‍ ദൃശ്യങ്ങളും സാക്ഷിമൊഴികളും ഉണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പൊലീസ് ഉടന്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.

യുവനടി ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളും സാക്ഷിമൊഴികളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. 2016 ജനുവരി 28 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അന്വേഷണസംഘം മസ്‌കറ്റ് ഹോട്ടല്‍ പരിശോധിച്ച് തെളിവ് ശേഖരിച്ചിരുന്നു. പീഡിപ്പിക്കപ്പെട്ട ശേഷം യുവതി എറണാകുളത്ത് ചികിത്സ തേടിയതിനും തെളിവ് ലഭിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനു മുന്‍പ് തന്നെ നടി പീഡന വിവരം പറഞ്ഞതിനു തെളിവുകള്‍ ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പിന്നീട് യുവതി ഫെയ്‌സ്ബുക്കിലൂടെ സിദ്ദിഖിനെതിരെ പരസ്യ ആരോപണം ഉന്നയിച്ചിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞാണ് ഹോട്ടലിലേക്കു വിളിച്ചുവരുത്തിയതെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു. കേസില്‍ കര്‍ശന ഉപാധികളോടെ സിദ്ദിഖിനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :