1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Siddharths father Jayaprakash files complaint

കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി

siddharth
കോളേജില്‍ നിന്ന് മരണപ്പെട്ട സിദ്ധാര്‍ത്ഥന്റെ മുഴുവന്‍ വസ്തുക്കളും ലഭിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി. സാധനങ്ങള്‍ ലഭിക്കാത്തതിനെതിരെ സിദ്ധാര്‍ത്ഥന്റെ പിതാവ് ടി ജയപ്രകാശ് വൈസ് ചാന്‍സിലര്‍ക്കും ഡീനിനും വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കി. കഴിഞ്ഞ ഒക്ടോബറിലാണ് സിദ്ധാര്‍ത്ഥന്റെ സാധനങ്ങള്‍ എടുക്കുന്നതിനു വേണ്ടി കുടുംബം ഹോസ്റ്റല്‍ മുറിയില്‍ എത്തിയത്.
 
അവിടെ നിന്ന് ഏതാനും സാധനങ്ങള്‍ മാത്രമാണ് ലഭിച്ചത്. ബാക്കിയുള്ളവ കണ്ടെത്തിയെന്ന് ഡീന്‍ അറിയിച്ചതിനെ തുടര്‍ന്ന് കുടുംബം ഇന്നലെ കോളേജിലെത്തി. 38 വസ്തുക്കള്‍ ലഭിക്കാനുള്ളതില്‍ 14 എണ്ണം മാത്രമാണ് ലഭിച്ചത്. അതേസമയം കണ്ടെത്തി എന്ന് പറയുന്ന സാധനങ്ങളില്‍ മിക്കതും സിദ്ധാര്‍ത്ഥന്റേതല്ലായിരുന്നു.
 
സിദ്ധാര്‍ത്ഥന്‍ ഉപയോഗിച്ച കണ്ണട, പേഴ്‌സ്, വാച്ച് തുടങ്ങി 24 സാധനങ്ങള്‍ എത്രയും വേഗം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് ഡീന്‍ ഉറപ്പു നല്‍കിയതിന്റെ പിന്നാലെയാണ് കുടുംബം കിട്ടിയ സാധനങ്ങളുമായി മടങ്ങിയത്.
അടുത്ത ലേഖനം
യുദ്ധം അവസാനിപ്പിക്കാന്‍ ബ്രിട്ടനും ഫ്രാന്‍സും ഒന്നും ചെയ്തില്ല; ഇരു രാജ്യങ്ങളുടെയും തലവന്മാര്‍ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനിരിക്കെ ട്രംപിന്റെ കുറ്റപ്പെടുത്തല്‍