ഐഎസിനായി പോരാടാന്‍ യൂറോപ്പില്‍ നിന്ന് 3000ലധികം പേര്‍

ഐഎസ് ഐഎസ് , യൂറോപ്പ് , സിറിയ , ഗില്ളെസ് ഡി കെര്‍ഷോവ്
വാഷിങ്ടണ്‍| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (13:39 IST)
ഐഎസ് ഐഎസിനായി പ്രവര്‍ത്തിക്കാന്‍ യൂറോപ്പില്‍ നിന്നും 3000ലധികമാളുകള്‍ ഇറാഖിലേക്കും സിറിയയിലേക്കും പോയതായി യൂറോപ്പ്യന്‍ യൂണിയന്റെ തീവ്രവാദ വിരുദ്ധ വിഭാഗംമേധാവി ഗില്ളെസ് ഡി കെര്‍ഷോവ് വ്യക്തമാക്കി.

ഇറാഖിലും സിറിയയിലുമായി 31,000 വരെ ഐഎസ് തീവ്രവാദികള്‍ ഉണ്ടെന്നാണ് സിഐഎയുടെ കണക്കുകള്‍ പറയുന്നത്. യൂറോപ്പില്‍ നിന്ന് പോരാട്ടത്തിന് പോയവരും മരിച്ചവരും തിരികെ വന്നവരുമായവരുടെ മൊത്തത്തിലുള്ള കണക്കെടുത്താല്‍ 3000ലധികമാകുമെന്നും ഗില്ളെസ് വ്യക്തമാക്കി. അതേസമയം യുഎസ് നേതൃത്വത്തില്‍ ഐഎസ് ഐഎസിനെതിരെ വന്‍ ആക്രമണമാണ് നടക്കുന്നത്. 200 റോളം വ്യോമാക്രമണങ്ങള്‍ ആണ് യുഎസ് സേന നടത്തിയത്. ഐഎസിനെതിരായ ആക്രമണത്തിന്‍റെ കാര്യത്തില്‍ ബ്രിട്ടന്‍ ഇന്ന് തീരുമാനമെടുക്കും.

കഴിഞ്ഞ ദിവസം ഫ്രാന്‍സ് നടത്തിയ ആക്രമണത്തില്‍ നൂറ് കണക്കിന് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. അവരുടെ സങ്കേതങ്ങളും വാഹനങ്ങളുമടക്കും നിരവധി ശക്തി കേന്ദ്രങ്ങളിലും ഫ്രാന്‍സ് വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണം ഇപ്പോഴും തുടരുകയാണ്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ മുഖം മൂടി ധാരികളായ ഐഎസ് ഐഎസ് തീവ്രവാദികളെ തിരിച്ചറിഞ്ഞതായി യുഎസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജെയിംസ് കോമി വെളിപ്പെടുത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :