കടകള്‍ നാളെ മുതല്‍ തുറക്കും, മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട: നസറുദ്ദീന്‍

രേണുക വേണു| Last Modified വെള്ളി, 16 ജൂലൈ 2021 (11:30 IST)

സര്‍ക്കാരുമായി കൊമ്പ് കോര്‍ക്കാന്‍ തീരുമാനിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി. കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട. മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. നാളെയും മറ്റന്നാളും (ശനി,ഞായര്‍) കേരളത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആണ്. സര്‍ക്കാര്‍ നിയന്ത്രണം അനുസരിക്കാതെ നാളെയും മറ്റന്നാളും കടകള്‍ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യാപാരികള്‍ ഇന്ന് വൈകീട്ട് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :