Shine Tom Chacko: 'ഇടയ്ക്കു ഞാന്‍ ഉറങ്ങിപ്പോയി, അപ്പോഴേക്കും ഡാഡി..'; അപകടത്തെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ (70) മരിച്ചത്

ഷൈന്‍ ടോം ചാക്കോ, ഷൈന്‍ ടോം ചാക്കോ അപകടം, ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈന്‍ ടോം ചാക്കോ കാര്‍ അപകടം, Shine Tom Chacko, Shine Tom Chacko Accident, Shine Tom Chacko Father passes Away, Shine Tom Chacko Injury
രേണുക വേണു| Last Modified ശനി, 7 ജൂണ്‍ 2025 (09:13 IST)
Shine Tom Chacko

Shine Tom Chacko: വാഹനാപകടത്തില്‍ പിതാവ് മരിച്ചതിന്റെ വേദനയില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ. യാത്രയ്ക്കിടെ ഡാഡി തമാശകള്‍ പറയുകയായിരുന്നെന്നും അപകട സമയത്ത് താന്‍ ഉറങ്ങിപ്പോയെന്നും ഷൈന്‍ മാധ്യമങ്ങളോടു പറഞ്ഞു.

' തൃശൂരില്‍ നിന്നു കയറിയതു മുതല്‍ എന്തൊക്കെ തമാശ ഡാഡി പറഞ്ഞു, പാലക്കാട്ടു നിന്ന് ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഇടയ്‌ക്കൊന്നു ഞാന്‍ ഉറങ്ങിപ്പോയി. അപ്പോഴേക്കു ഡാഡി പോയി. ഡാഡിക്ക് എന്നെക്കുറിച്ചായിരുന്നു എപ്പോഴും ആലോചന, എപ്പോഴുമെന്നോടു പറഞ്ഞു കൊണ്ടേയിരിക്കും... ഇങ്ങനെയൊരു വല്ലാത്ത കാഴ്ചയാണല്ലോ കാണേണ്ടി വരുന്നത്..' ഷൈന്‍ പറഞ്ഞു.

കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന വഴിയാണ് കാര്‍ അപകടത്തില്‍പ്പെട്ട് ഷൈനിന്റെ പിതാവ് സി.പി.ചാക്കോ (70) മരിച്ചത്. ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ധര്‍മപുരിക്കടുത്തു നല്ലംപള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ആറിനായിരുന്നു അപകടം. സഹോദരന്‍ ജോ ജോണ്‍ (39), അമ്മ മരിയ കാര്‍മല്‍ (68), ഡ്രൈവര്‍ അനീഷ് (42) എന്നിവരും കാറില്‍ ഉണ്ടായിരുന്നു. ഷൈനിന്റെ ഇടതു തോളിനു സാരമായി പരുക്കേറ്റു. മറ്റുള്ളവര്‍ക്കും ചെറിയ പരുക്കുകളുണ്ട്. ലഹരിമുക്ത ചികിത്സയ്ക്കായി വ്യാഴാഴ്ച രാത്രി പത്തിനാണു ഷൈന്‍ കൊച്ചിയില്‍ നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ടത്. തൃശൂരിലെത്തി മാതാപിതാക്കളെയും സഹോദരനെയും കൂട്ടി പോകുകയായിരുന്നു.

ഇടതുവശത്തുകൂടി പോകുകയായിരുന്ന ലോറി പെട്ടന്ന് വലത്തേക്കു തിരിച്ചപ്പോള്‍ കാര്‍ പിന്നിലിടിച്ചെന്നാണു ഡ്രൈവര്‍ അനീഷ് അപകടത്തെ കുറിച്ച് മൊഴി നല്‍കിയിരിക്കുന്നത്. ഡ്രൈവറുടെ സീറ്റിനു പിന്നില്‍ ഇരിക്കുകയായിരുന്ന ചാക്കോയുടെ തല അപകടത്തിന്റെ ആഘാതത്തില്‍ മുന്നിലിടിച്ചു. ഇതാണ് മരണകാരണം. പിന്‍സീറ്റില്‍ കിടക്കുകയായിരുന്നു ഷൈന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :