നെല്‍വിന്‍ വില്‍സണ്‍|
Last Modified ശനി, 29 മെയ് 2021 (08:21 IST)
യുഡിഎഫില്‍ ഘടകകക്ഷികള്‍ കടുത്ത അതൃപ്തിയില്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പിയില്‍ ഭിന്നത രൂക്ഷം. ചവറയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും തോറ്റ ഷിബു ബേബിജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. ആര്‍എസ്പിയുടെ ലയനം കൊണ്ട് ഗുണമുണ്ടായില്ലെന്നാണ് പഴയ ആര്‍എസ്പി ബി നേതാക്കളുടെ വികാരം. ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിലും ഷിബു ബേബി ജോണ്‍ പങ്കെടുത്തില്ല. 2001 ലാണ് ഷിബു ബേബിജോണ്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. 2016 ലും 2021 ലും ഇരു ആര്‍എസ്പികളും ലയിച്ച ശേഷമാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയോട് മത്സരിച്ചു തോറ്റു. പാര്‍ട്ടിയിലും മുന്നണിയിലും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും ഷിബു ബേബി ജോണിനുണ്ട്.