താന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനിയാണെന്ന് ശശി തരൂര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (09:30 IST)
താന്‍ 46 വര്‍ഷം പാരമ്പര്യമുള്ള ട്രെയിനിയാണെന്ന് ശശി തരൂര്‍. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ട്രെയിനി പരാമര്‍ശത്തിനെതിരെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശിതരൂരിന്റെ മറുപടി. സുധാകരന് എന്തും പറയാം, താന്‍ 46 വര്‍ഷം പാരമ്പര്യം ഉള്ള ട്രെയിനി ആണെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളില്‍ പ്രചരണം സുതാര്യവും നിഷ്പക്ഷവും ആയിരുന്നില്ല. പ്രചാരണത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പലതും പാലിക്കപ്പെട്ടില്ല. ചുമതലയുള്ളവര്‍ നിര്‍ദ്ദേശം ലംഘിച്ചു പ്രചരണത്തിന് പോയി എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :