കൊച്ചി|
jibin|
Last Modified വ്യാഴം, 18 ഫെബ്രുവരി 2016 (13:59 IST)
ഫേസ്‌ബുക്കിനെതിരെ പ്രതിഷേധവുമായി നടി ഷംന കാസിം രംഗത്ത്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവും ഇല്ലാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. തന്നെക്കുറിച്ച് തെറ്റായ നിരവധി വാര്‍ത്തകളും ആരോപണങ്ങളും ഫേസ്‌ബുക്കില്‍ ആഘോഷിക്കപ്പെട്ടു. ആരെങ്കിലും ഫേസ്‌ബുക്ക് നിരോധിക്കാന്‍ മുന്നോട്ടുവന്നാല്‍ അതിന് പിന്തുണ നല്‍കുക മാത്രമല്ല മുന്‍പന്തിയില്‍ നില്‍ക്കുമെന്നും ഷംന പറഞ്ഞു.
ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡയകളില്‍ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്. ഒരു സിനിമയില്‍ താന്‍ ഗര്‍ഭിണിയായി അഭിനയിച്ചു. ചിത്രം തിയേറ്ററുകളില്‍ എത്തിയതിന് പിന്നാലെ തന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ ഫേസ്‌ബുക്കില്‍ പ്രചരിച്ചു. പിന്നീട് ഒരു തെലുങ്ക് ചിത്രത്തില്‍ പ്രേതമായി അഭിനയിച്ചു. ആ സിനിമ കണ്ട് പേടിച്ച് ഒരാള്‍ മരിച്ചു എന്ന വാര്‍ത്തകളാണ് പിന്നീട് സോഷ്യല്‍ മീഡിയകള്‍ പ്രചരിപ്പിച്ചതെന്നും ഷംന പറഞ്ഞു.
മറ്റ് ഭാഷകളില്‍ നായിക പ്രാധാന്യമുള്ള നല്ല കഥാപാത്രങ്ങള്‍ ലഭിക്കാറുണ്ട്. അത്തരത്തിലുള്ള വേഷങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്. അതിനാല്‍ മലയാളസിനിമയില്‍ ലഭിക്കുന്ന ചെറിയ വേഷങ്ങളിലേക്ക് വരാന്‍ താല്‍പ്പര്യമില്ലെന്നും ഷംന പറഞ്ഞു.