1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. sfi , pinaryi vijayan , sfi state meeting

എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

എസ്എഫ്‌ഐ
മുപ്പത്തിരണ്ടാമത് എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തൃശൂരില്‍ ഇന്ന് ഔദ്യോഗിക തുടക്കമാകും. പൊതുസമ്മേളനം സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്നലെ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എസി മൊയ്തീന്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലു ദിവസം നീളുന്ന സമ്മേളനത്തിന് തുടക്കമായത്. നാളെയും മറ്റന്നാളുമായാണ് പ്രതിനിധി സമ്മേളനം.

വിവിധ രക്തസാക്ഷി മണ്ഡപങ്ങളില്‍ നിന്നെത്തിച്ച കൊടിമരം എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഷിജുഖാന്‍ ഏറ്റുവാങ്ങി. പിന്നീട് എസി മൊയ്തീന്‍ പതാക ഉയര്‍ത്തി. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗങ്ങളായ ധന്യാ വിജയന്‍, ചിന്താ ജെറോം, ആര്‍.എസ് ബാലമുരളി, കെ റഫീഖ്, കെ സബീഷ്, എം ഷാജര്‍, സുബിദാസ് എന്നിവര്‍ പതാക കൊടിമര ദീപശിഖ ജാഥകള്‍ക്ക് നേതൃത്വം നല്‍കി.
About Writer
jibin