പ്രകൃതിവിരുദ്ധ പീഡനം : പതിനാറുകാരനെ പീഡിപ്പിച്ച 45 കാരന് 21 വർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Updated: വെള്ളി, 13 ജനുവരി 2023 (20:08 IST)
മലപ്പുറം:
പതിനാറുകാരനെ പ്രകൃതിവിരുദ്ധമായ രീതിയിൽ പീഡിപ്പിച്ച 45 കാരന് കോടതി 21 വർഷം കഠിനതടവ് വിധിച്ചു. മില്ലുംപടി മുഹമ്മദ് ബഷീറിനെയാണ് 21 വർഷം കഠിനതടവും ഒരു മാസം തടവും 55000 രൂപ പിഴയും വിധിച്ചത്.

2019 മാർച്ചിലായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടിയെ വെറ്റിലത്തോട്ടത്തിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു കേസ്. സമാനമായ രണ്ടു കേസുകളിൽ പ്രതി ഇപ്പോൾ ശിക്ഷ ലഭിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ്.

തിരൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി സി.ആർ.ദിനേശ് ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി 14 മാസം കൂടി കഠിനതടവ് ശിക്ഷ അനുഭവിക്കണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :