പീഡനശ്രമം : മന്ത്രവാദി പിടിയിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 7 ജനുവരി 2023 (20:10 IST)
മലപ്പുറം: മന്ത്രവാദ ചികിത്സ നടത്തുന്നതിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ 44 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി പാറേക്കാവ് ശാന്തിനഗർ സ്വദേശി ബാബു എന്ന പുന്നശേരി സുബ്രഹ്മണ്യൻ (44) ആണ് പിടിയിലായത്.

ഇരുപത്തേഴുകാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയും മാതാപിതാക്കളും സഹോദരനും ബാബുവിന്റെ
അടുത്ത് ചികിത്സയ്ക്കായി എത്തി. എന്നാൽ കൈവശമാണ് അസുഖത്തിന് കാരണമെന്ന് പറഞ്ഞു യുവതിയെ ചികിത്സയ്ക്കായി മുറിക്കുള്ളിലേക്ക് വിളിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചു.

എന്നാൽ യുവതി ബഹളം വച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. സമീപത്തെ വെന്നിയൂരിൽ നിന്നാണ് ബാബുവിനെ പിടികൂടിയത്. എസ്.ഐ എൻ.മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :