കൊച്ചി|
jibin|
Last Modified ശനി, 4 മാര്‍ച്ച് 2017 (13:54 IST)
അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തുന്നവർക്കെതിരെ
സൈബർ സെൽ നടപടി സ്വീകരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എംപി ദിനേശ്.
വാഹന പരിശോധനയുടെ മാതൃകയിൽ റോഡിൽ ആളുകളെ തടഞ്ഞു നിർത്തി അവരില്‍ നിന്നും
ഫോണ്‍ വാങ്ങി സൈബർസെൽ ഇന്റർഫേസുമായി ബന്ധിപ്പിച്ചു പരിശോധന നടത്തുമെന്നുമാണ് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചത്.
ഫോണുകളിലെ പരിശോധന മാർച്ച് ഒന്നു മുതൽ ആരംഭിക്കുമെന്നും, കൊച്ചിയിലാകും തുടക്കമെന്നും പ്രചാരണം ശക്തമായിരുന്നു. ആദ്യഘട്ടം താക്കീത് നല്‍കുമെന്നും പിന്നീടു 25,000 രൂപ പിഴ ഈടാക്കുമെന്നുമായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍, ഇത്തരത്തിലുള്ള ഒരു അറിയിപ്പ് ഇറക്കിയിട്ടില്ലെന്നും വാട്സ് ആപ്പ്, ഫേസ്ബുക്ക് വഴി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കമ്മീഷണർ പറഞ്ഞു.