ദിലീപിന് നീതി ലഭ്യമാകുന്നില്ലെന്ന്; ഒറ്റയാന്‍ സമരവുമായി ഡാന്‍സ് മാസ്‌റ്റര്‍ രംഗത്ത്

ദിലീപിന് നീതി ലഭ്യമാകുന്നില്ലെന്ന്; ഒറ്റയാന്‍ സമരവുമായി ഡാന്‍സ് മാസ്‌റ്റര്‍ രംഗത്ത്

തിരുവനന്തപുരം/കൊച്ചി| jibin| Last Updated: തിങ്കള്‍, 21 ഓഗസ്റ്റ് 2017 (15:42 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാന്‍ സമരവുമായി ആദ്യകാല ഡാന്‍സ് മാസ്റ്ററും തെരുവ് കലാകാരനുമായ ഡാന്‍സര്‍ തമ്പി രംഗത്ത്.

ദിലീപിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ ഡാന്‍സര്‍ തമ്പി സമരം നടത്തുന്നത്. ദിലീപിനോട് നീതി കാട്ടൂ എന്നെഴുതിയ പ്ലക്കാര്‍ഡും കഴുത്തിലേന്തിയാണ് അദ്ദേഹത്തിന്റെ സമരം.

വ്യത്യസ്ഥ വിഷയങ്ങളില്‍ ഒറ്റയാന്‍ സമരവുമായി രംഗത്ത് എത്താറുള്ള ഡാന്‍‌സര്‍ തമ്പി സത്യന്‍, പ്രേംനസീര്‍ തുടങ്ങിയ താരങ്ങളുടെ സിനിമകളില്‍ നൃത്ത സംവിധാനം നിര്‍വഹിച്ചിച്ച വ്യക്തി കൂടിയാണ് ഇദ്ദേഹം.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :