രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥിയുടെ ആക്രമണത്തില്‍ പരിക്ക്

കോഴിക്കോട് പേരാമ്പ്രയിലെ ഒരു സ്വകാര്യ കോളേജിലാണ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദിച്ചതായി പരാതി.

Kerala school bullying case,8th grader attacked in Kerala school,School violence Kerala,Student bullying incident Kerala,Kerala student assault news,കേരള സ്കൂൾ ബുള്ളിയിംഗ്,എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ആക്രമിച്ചു,കേരളം സ്കൂൾ ബുള്ളിയിംഗ് കേസ്
സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2025 (20:32 IST)
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ ഒരു സ്വകാര്യ കോളേജിലാണ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദിച്ചതായി പരാതി. രണ്ടാം വര്‍ഷ ബികോം ഫിനാന്‍സ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാക്കിറിനെയാണ് ആക്രമിച്ചത്. വിദ്യാര്‍ത്ഥി ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാക്കിറിന്റെ വലതു കണ്ണിന് താഴെ അസ്ഥി ഒടിഞ്ഞിട്ടുണ്ടെന്നും ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.

കോളേജ് പാര്‍ക്കിംഗ് ഏരിയയില്‍ സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ആ സമയത്ത് മുഹമ്മദ് ഷാക്കിര്‍ തന്റെ സ്‌കൂട്ടറില്‍ ഒരു പുസ്തകം വയ്ക്കാന്‍ അവിടെയെത്തുകയും
അപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ ഷാക്കിറിനെ അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തതിനാണ് തന്നെ ആക്രമിച്ചതെന്ന് മുഹമ്മദ് ഷാക്കിര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് കുടുംബം പറഞ്ഞു.

എന്നാല്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ മറുപടി. സംഭവവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗമാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :