അനുബന്ധ വാര്‍ത്തകള്‍
- 'ശക്തമായ കഥയും സന്ദേശവും';നായാട്ട് ടീമിനെ പ്രശംസിച്ച് അനു സിതാര
- ആലപ്പുഴയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
- ലോക്ഡൗണ്‍ ലംഘനം: നാദാപുരത്ത് വസ്ത്രവ്യാപാര സ്ഥാപനത്തിന് കനത്തപിഴ, പത്തോളം ജീവനക്കാര്‍ക്കെതിരെ കേസ്
- തിരുനെല്ലി അപ്പപാറയില്‍ മാനിനെ വേട്ടയാടിയ രണ്ടുപേര്‍ അറസ്റ്റില്‍
- സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ സപ്ലൈകോയും കുടുംബശ്രീയും: വാട്സാപ്പ് വഴിയും ഓര്‍ഡര്‍ ചെയ്യാം
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍ പങ്കെടുക്കും
തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 750 പേര്‍ പങ്കെടുക്കും. ഈ മാസം 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. പഴയ നിയമസഭയിലുള്ളവരും പുതിയ നിയമസഭയിലുള്ളവരും മന്ത്രിസഭയിലുള്ളവരുടെ കുടുംബാംഗങ്ങളും മാധ്യമപ്രവര്‍ത്തകരും സിനിമാപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
രണ്ടുമീറ്റര്‍ അകലത്തിലാണ് ഇരിപ്പിടം ഒരുക്കിയിരിക്കുന്നത്. അതേസമയം മന്ത്രിസഭയില്‍ ആരൊക്കെയാണ് ഉള്ളതെന്ന് കൃത്യമായ അറിയിപ്പുണ്ടായിട്ടില്ല. പലരും മന്ത്രി സ്ഥാനത്തിനുവേണ്ടി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുണ്ട്. എന്തായാലും പുതിയ മന്ത്രി സഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും ഉണ്ടാകും.