തിരുവനന്തപുരം|
Rijisha M.|
Last Modified ബുധന്‍, 29 ഓഗസ്റ്റ് 2018 (08:28 IST)
സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞിരുന്നവരിൽ പലരും വീടുകളിലേക്ക് മാറി. വീടുകൾ താമസയോഗ്യമല്ലാത്തവർ ഇപ്പോഴും ക്യാംപിൽ തന്നെ കഴിയും. 29ന് സ്‌കൂൾ തുറക്കുന്നതോടെ ക്യാംപുകൾ മറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റുമെന്ന് നേരത്തെതന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ക്യാംപുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെയും എറണാകുളത്തെ പറവൂർ, ആലുവ എന്നിവിടങ്ങളിലെയും ഏതാനും സ്കൂളുകൾ പിന്നീടേ തുറക്കൂ. ഈ ക്യാംപുകളും രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പിരിച്ചുവിടൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വീടുകൾ താമസയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ വളരെ ശക്തമായി തന്നെ നടക്കുകയാണ്.
തൊട്ടടുത്ത ഓഡിറ്റോറിയങ്ങൾ, വലിയ കെട്ടിടങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന വലിയ വീടുകൾ എന്നിവിടങ്ങൾ താത്‌കാലികമായി താമസസ്ഥലം സംഘടിപ്പിക്കുന്നകാര്യം പരിഗണിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ സ്‌കൂൾ തുറക്കുന്നതിന് മുമ്പായി സ്‌കൂളും പരിസരവും പൂർണ്ണമായും വൃത്തിയാക്കുകയും ചെയ്‌തു.