പെൺകുട്ടിക്കൊപ്പം നടന്നതിന് പത്താം ക്ലാസുകാരന് മർദ്ദനമേറ്റ സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ| അഭിറാം മനോഹർ| Last Modified ചൊവ്വ, 2 മാര്‍ച്ച് 2021 (19:50 IST)
കണ്ണൂർ: പാനൂർ മുത്താറിപ്പീടികയില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ചെയർമാൻ കെവി മനോജിന്റെ നിർദേശപ്രകാരമാണ് കമ്മീഷൻ കേസെടുത്തത്.

സഹപാഠിയായ പെൺകുട്ടിയുടെ കൂടെ നടന്നതിനാണ് ഓട്ടോറിക്ഷ ഡ്രൈവറായ ജിനീഷ് പത്താംക്ലാസ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. തിങ്കളാഴ്‌ച ഉച്ചയ്ക്കായിരുന്നു സദാചാര ഗുണ്ടായിസം അരങ്ങേറിയത്. മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ആദ്യം മുഖത്തടിച്ച ജിനീഷ് പിന്നീട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

അതേസമയം ആളുമാറി മർദ്ദിച്ചതാണെന്നാണ് ജിനീഷിന്റെ വിശദീകരണം. പാനൂര്‍ പോലീസും കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായും കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :