സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽ തന്നെ; കായികമേള തിരുവന്തപുരത്തും, ശാസ്ത്രമേള കണ്ണൂരിലും നടക്കും, ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി മേളകളിൽ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഉണ്ടാവില്ല

Sumeesh| Last Modified തിങ്കള്‍, 17 സെപ്‌റ്റംബര്‍ 2018 (13:35 IST)
ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിലും കായികമേള തിരുവന്തപുരത്തും ശാസ്ത്രമേള കണ്ണൂരിലും നടത്താൻ ധാരണയായി. വിദ്യാഭ്യാസമന്ത്രി സി
രവീന്ദ്രനാഥാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനം നേരിട്ട കനത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പരമാവധി ചിലവ് ചുരിക്കിയാവും മേളകൽ നടത്തുക.

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം കൊല്ലാ‍ത്താണ് നടക്കുക, ചിലവു ചുരിക്കുന്നതിന്റെ ഭാഗമായി ഇത്തവ മേളകളിൽ ഉദ്ഘാടന, സമാപന ചടങ്ങുകൾ ഉണ്ടാവില്ല. വ്യക്തിഗത ട്രോഫികളും ഒഴിവാക്കിയിട്ടുണ്ട്. മേളകളുടെ ദിവസങ്ങൾ കഴിയുമെങ്കിൽ കുറക്കാനും ആലോചിക്കുന്നുണ്ട്. അധ്യായന ദിവസങ്ങൾ നഷ്ടപ്പെടുന്നത് പരമാവധി കുറക്കുന്നതിനണ് ഇത്.

അതേസമയം കഴിഞ്ഞ വർഷം ഉണ്ടായിരുന്ന എല്ലാ ഇനങ്ങളും മേളകളിൽ ഇത്തവണയും ഉണ്ടാകും. 231 ഇനം മത്സരങ്ങളാണ് സ്കൂൾ കലോത്സവത്തിൽ ഉള്ളത്. ടൈംടേബിൾ നിശ്ചയിച്ച ശേഷമാവും എത്ര ദിവസം മേള നടത്തണം എന്ന കാര്യത്തിൽ തീരുമാനമാകു.

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഉത്സവ പരിപാടികൾ റദ്ദാക്കിയിരുന്നു, എന്നാൽ കുട്ടികൾക്ക് ലഭിക്കേണ്ട ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതിനായി മത്സരങ്ങൾ സംഘടിപ്പിക്കും എന്ന് പിന്നീട് സർക്കാർ അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പടേയുള്ള പരിപാടികൾ നടത്തുമോ എന്നതിൽ അന്തിമ തീരുമാനം വന്നിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :