തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക് - ഡ്രൈവറുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി; പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക് - ഡ്രൈവറുടെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

 School bus , thiruvananthapuram , School , police , ആശുപത്രി , അപകടം , സ്‌കൂള്‍ ബസ് , വണ്ടിയിടിച്ചു
തിരുവനന്തപുരം| jibin| Last Modified വെള്ളി, 27 ജൂലൈ 2018 (17:51 IST)
തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് കടയിലേക്ക് ഇടിച്ചുകയറി പത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമേ ഉള്ളൂവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ അഞ്ച് കുട്ടികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവറുടെ നില അതീവഗുരുതരമാണ്.

വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം.

നാലാഞ്ചിറ സര്‍വ്വോദയ വിദ്യാലയത്തിന്റെ ബസ് മണ്ണന്തലയ്ക്കു സമീപം കേരളാദിത്യപുരത്ത് വച്ച് കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ നിയന്ത്രണം നഷ്‌ടമായതാണ് അപകടകാരണം.

അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇയാളുടെ തലയ്‌ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :