1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. SBI

പാലക്കാട് എസ് ബി ഐ എടിഎം ഇളക്കിമാറ്റി കവർച്ചക്ക് ശ്രമം

വാർത്ത
പാലക്കാട്: ആലത്തൂരിൽ എരിമയൂർ എസ് ബി ഐ എടിഎമ്മിൽ കവർച്ചാ ശ്രമം. ഞായറാഴ്ച പുലർച്ചയോടെയാണ് കവർച്ചാ ശ്രമം ഉണ്ടായത്. എ ടി എം മെഷീൻ ഇളക്കിമാറ്റി പണം എടുക്കാനാണ് ശ്രമം നടന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. 
 
മോഷ്ടാക്കൾ എ ടി എം മെഷീൻ ഇളക്കി മറ്റുന്നതടക്കം മോഷണ ശ്രമത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും എന്ന് പൊലീസ് അറിയിച്ചു. 
About Writer
Sumeesh
അടുത്ത ലേഖനം
ഭാര്യമാരുടെ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് 'പുരുഷ ആയോഗ്' വേണം: ആവശ്യവുമായി ബി ജെ പി എംപിമാര്‍