സൌദിയില്‍ ബസ് അപകടത്തില്‍പ്പെട്ട് മലയാളികള്‍ മരിച്ചു

റിയാദ്| JOYS JOY| Last Modified തിങ്കള്‍, 28 ഡിസം‌ബര്‍ 2015 (08:31 IST)
സൌദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍പ്പെട്ട് മലയാളികള്‍ മരിച്ചു. ദമാമില്‍ നിന്ന് ഉംറയ്ക്ക് പുറപ്പെട്ട സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് രണ്ടു മലയാളികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല.

അപകടത്തില്‍ മുപ്പത്തിയഞ്ചോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ തന്നെ ചിലരുടെ നില ഗുരുതരമാണ്.
പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ അല്‍അഹ്സ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി 09.15നാണ് അപകടം ഉണ്ടായത്.

ദമാം - റിയാദ് ഹൈവേയില്‍ ജൂദ എന്ന സ്ഥലത്തുവെച്ച് കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സും റെഡ്ക്രസന്‍റും സ്ഥലത്തത്തെി ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :