ശശി തരൂര്‍ എംപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി| Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (15:58 IST)
ശശി തരൂര്‍ എംപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എംപി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പെരുപ്പിച്ച് കാണിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ചാണ് ഹര്‍ജി.

മുന്‍ഗാമികളും മറ്റും നടപ്പാക്കിയ പദ്ധതികള്‍ സ്വന്തം പേരിലാക്കിയാണ് തരൂര്‍ വോട്ട് പിടിച്ചത്. വിഴിഞ്ഞം പോര്‍ട്ടിനെ സംബന്ധിച്ച വികസനപ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കോവളം -കളിയിക്കാവിള റോഡ് വികസനം, മെഡിക്കല്‍ കോളജ് നവീകരണം, ഹൈകോടതി ബെഞ്ച് തുടങ്ങി വ്യാജമായ വികസന പ്രവര്‍ത്തനങ്ങള്‍ അവകാശപ്പെട്ടുവെന്നാണ് ആരോപണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :