നാമനിര്‍ദേശ പത്രിക തള്ളിയതിന് പിന്നിലാര് ?; തുറന്ന് പറഞ്ഞ് സരിത

  Saritha s nair , congress , udf , rahul ghandhi , സരിത എസ് നായര്‍ , കോണ്‍ഗ്രസ് , യു ഡി എഫ് , പത്രിക
കൊച്ചി| Last Updated: ശനി, 6 ഏപ്രില്‍ 2019 (14:25 IST)
രാഷ്‌ട്രീയ കളികള്‍ മൂലമാണ് തന്റെ നാമനിര്‍ദേശ പത്രികകള്‍ തള്ളിയതെന്ന് സരിത എസ് നായര്‍. തള്ളിയതിനെതിരെ അപ്പീല്‍ നല്‍കും. കേരള ഹൈക്കോടതിയില്‍ ഇന്ന് തന്നെ റിട്ട് ഫയല്‍ ചെയ്യും. രേഖകളെല്ലാം
ഹാജരാക്കിയിട്ടും വരണാധികാരി പക്ഷപാതപരമായി പെരുമാറിയതെന്നും സരിത പറഞ്ഞു.

ലോക്‍സഭ തെരഞ്ഞെടുപ്പില്‍ എറണാകുളം, വയനാട് ലോക്‍സഭ മണ്ഡലങ്ങളി മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക സരിത നല്‍കിയിരുന്നുവെങ്കിലും വരണാധികാരി പത്രിക തള്ളി. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതാണ് പത്രിക തള്ളാൻ കാരണമായത്. ഇതേ തുടര്‍ന്നാണ് പ്രതികരണവുമായി സരിത രംഗത്തു വന്നത്.

പത്രിക തള്ളിയതോടെ തനിക്കെതിരെ നടക്കുന്ന അനീതികളെ തുറന്നു കാണിക്കാന്‍ ഒരു അവസരം ലഭിച്ചു. അതിനാല്‍ വരണാധികാരിയുടെ തീരുമാനം നല്ലതാണെന്ന് തോന്നുന്നു.

സ്ഥാനാര്‍ഥികള്‍ രാഷ്ട്രീയ വമ്പന്മാരായതിനാല്‍ എന്‍റെ പത്രിക തള്ളിയത്. വരണാധികാരി ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയിട്ടും പത്രിക തള്ളിയത് അനീതിയാണ്. പല നേതാക്കന്മാരും മത്സരിക്കാന്‍ ഹാജരാക്കിയ രേഖകള്‍ തന്നെയാണ് താനും സമര്‍പ്പിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സരിത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :