സരിതയ്ക്കെതിരെ ജോലി വാഗ്ദാന തട്ടിപ്പ് കേസ്

എ കെ ജെ അയ്യര്‍| Last Modified ഞായര്‍, 13 ഡിസം‌ബര്‍ 2020 (10:56 IST)
നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയില്‍ സരിതാ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഓലത്താന്നി സ്വദേശി അരുണ്‍ എന്നയാള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി വാഗ്ദാനം ചെയ്താണ് പതിനൊന്നു ലക്ഷം രൂപ വാങ്ങിയത്. ഇതിനു ശേഷം വ്യാജ നിയമന ഉത്തരവും ഇയാള്‍ക്ക് നല്‍കി. എന്നാല്‍ ജോലിക്കെത്തിയപ്പോഴാണ് രേഖ വ്യാജമായിരുന്നു എന്നറിഞ്ഞത്. തുടര്‍ന്ന് അരുണ്‍ നെയ്യാറ്റിന്‍കര ഡി.വൈ.എസ.പി ക്ക് പരാതി നല്‍കി.

കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ രതീഷ് എന്നയാളാണ്. സരിതാ നായര്‍ രണ്ടാം പ്രതിയും മൂന്നാം പ്രതി മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ്.

ഇതില്‍ ഒരു ലക്ഷം രൂപ സരിതയ്ക്ക് നല്‍കിയിരുന്നു. ഇത് സരിതയുടെ തിരുനെല്‍വേലിയില്‍ മഹേന്ദ്രഗിരി എസ്.ബി.ഐ ശാഖയിലെ അകൗണ്ടിലാണ് നല്കിയതെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. പരാതിക്കൊപ്പം അരുണിനെ വിളിച്ചു ജോലി ലഭിച്ചതിനു അഭിനന്ദിച്ചതിന്റെ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതും വച്ചിരുന്നു. എന്നാല്‍ ഇത് സരിതയുടെ ശബ്ദമാണോ എന്ന സ്ഥിരീകരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :