സരിതയെ സംസ്ഥാനത്തിനുപുറത്ത് പോകാന്‍ അനുവദിക്കരുത്

സരിത, വി അജിത്, ഹൈക്കൊടതി
ഏറണാകുളം| jithu| Last Modified ശനി, 28 ജൂണ്‍ 2014 (13:30 IST)

സ്വകാര്യ ആവശ്യങ്ങള്‍ക്കായി അന്യസംസ്ഥാനങ്ങളില്‍ പോകണമെന്ന സരിതയുടെ ആവശ്യം അനുവദിക്കരുതെന്ന്
സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കോട്ടയം ഡിവൈ.എസ്.പി. വി. അജിത് സമര്‍പ്പിച്ച പത്രികയിലാണ് സരിതയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്ന് പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തിന് പുറത്തുപോകാന്‍ അനുമതി തേടുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും വണ്ടന്‍മേട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചതേയുള്ളുവെന്നും
ഈ സാഹചര്യത്തില്‍ കേരളത്തിനു പുറത്ത് പോകാന്‍ അനുവദിക്കരുതെന്നും പത്രികയില്‍ പറയുന്നു.

കോടതിയുടെ അനുമതിയോടെ മാത്രമേ കേരളത്തിന് പുറത്തുപോകാവൂ എന്ന വ്യവസ്ഥ ഇളവ് ചെയ്യണമെന്നാണ് സരിത ആവശ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കോയമ്പത്തൂര്‍ക്ക് പോകാന്‍ ജാമ്യവ്യവസ്ഥ ഇളവ് ചെയ്ത് നല്‍കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :