തോമസ് ഐസക്കിന്റെ ജനകീയ ഭക്ഷണശാലയ്ക്ക് കൈയ്യടിച്ച് ജനങ്ങൾ

തന്റെ മണ്ഡലത്തിലെങ്കിലും വിശന്നു നടക്കുന്നവർ ഉണ്ടാകരുതെന്ന് ഓരോ ജനപ്രതിനിധികളും കരുതിയാൽ മതി: ശാരദക്കുട്ടി

aparna| Last Modified ഞായര്‍, 4 മാര്‍ച്ച് 2018 (10:38 IST)
വിശക്കുന്നവര്‍ക്ക്‌ നാല്‌ കറികളുമായി ഊണ്‌.. ഈ ഭക്ഷണശാലയില്‍ പണം വാങ്ങാനാരുമില്ല, താല്‌പര്യമുള്ളവര്‍ക്ക്‌ പണം നിക്ഷേപിക്കാന്‍ പ്രത്യേക ചില്ല്‌ കൂടുകള്‍ മാത്രം. വിശപ്പില്ലാ ഗ്രാമത്തിനായി ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റെ മേല്‍നോട്ടത്തില്‍ സ്‌നേഹജാലകം മുന്‍കൈയെടുത്ത്‌ പൊതുജനങ്ങൾക്കായി തുറന്ന ജനകീയ ഭക്ഷണശാലയ്ക്ക് കൈയ്യടിച്ച് ജനങ്ങൾ.

സംസ്‌ഥാനത്ത്‌ തന്നെ ഇതിനോടകം ചര്‍ച്ചാവിഷയമായ ഭക്ഷണശാലയുടെ പ്രവർത്തനത്തിന് പിന്തുണയുമായി എഴുത്തുകാരൻ ശാരദക്കുട്ടിയും. തോമസ് ഐസക്കിന്റെ ജനകീയ ഭക്ഷണശാല എന്ന മനോഹരമായ ആശയത്തെ എത്ര ആവേശത്തോടെയാണ് ആ നാട്ടിലെ ജനങ്ങൾ സ്വീകരിച്ചതെന്ന് നേരിൽ കാണാനും അത്തരമൊരു സന്ദർഭത്തിൽ പങ്കാളിയാകാനും കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :