ബജറ്റില്‍ ഐസക് തുണച്ചു; നികുതി വെട്ടിപ്പ് കേസില്‍ നിന്നും താരങ്ങള്‍ തലയൂരിയേക്കും

ബജറ്റില്‍ ഐസക് തുണച്ചു; നികുതി വെട്ടിപ്പ് കേസില്‍ നിന്നും താരങ്ങള്‍ തലയൂരിയേക്കും

 minister in budget , budget , Vehicle registration Case , Fahad Fazil , Amala Paul, Suresh gopi , സുരേഷ് ഗോപി, നടി അമല പോള്‍, നടന്‍ ഫഹദ് ഫാസില്‍ , പുതുച്ചേരി , തോമസ് ഐസക്
കൊച്ചി| jibin| Last Modified വെള്ളി, 2 ഫെബ്രുവരി 2018 (18:31 IST)
പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത് വിവാദത്തിലായ ബിജെപി എംപിയും സിനിമാ താരവുമായ സുരേഷ് ഗോപി, നടി അമല പോള്‍, നടന്‍ ഫഹദ് ഫാസില്‍ എന്നിവര്‍ക്ക് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ആശ്വാസമായേക്കും.

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പിഴയടച്ച് നിയമനപടികളില്‍ നിന്ന് ഒഴിവാകാമെന്ന് തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ സഭയില്‍ വ്യക്തമാക്കിയത് സമാന കേസ് നേരിടുന്നവര്‍ക്കും താരങ്ങള്‍ക്കും ആ‍ശ്വാസം പകരും.

പിഴയടയ്‌ക്കുന്നതിനൊപ്പം ഇതര സംസ്ഥാനങ്ങളില്‍ അനധികൃതമായി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് വീണ്ടും രജിസ്റ്റര്‍ ചെയ്യണമെന്നും തോമസ് ഐസക് അറിയിച്ചു. കേരളത്തില്‍ വില്‍പ്പന നടത്തിയ ഏഴായിരത്തിലധികം ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്.

അതേസമയം, സുരേഷ് ഗോപി, അമല പോള്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണ്.

അമല പോളിനെ കൊച്ചി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു കഴിഞ്ഞ ദിവസം വിട്ടയച്ചിരുന്നു. എപ്പോൾ വേണമെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നാണ് ജാമ്യവ്യവസ്ഥ. കേസിലെ അന്വേഷണം പുരോഗമിക്കവേയാണ് കൊച്ചിയിലെ ഓഫീസിലേക്ക് താരത്തെ വിളിച്ചു വരുത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :