സന്ദീപ് വാര്യർ ബിജെപി വക്താവ് സ്ഥാനത്ത് നിന്നും പുറത്ത്, സംഘടനാപരമായ കാര്യമെന്ന് സുരേന്ദ്രൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (18:45 IST)
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ പുറത്താക്കി. കോട്ടയത്ത് ചേർന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ പേരിൽ അനധികൃത പണപ്പിരിവ് നടത്തിയെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

അതേസമയം സംഭവത്തിൽ കൂടുതൽ വിശദീകരണം സംസ്ഥാന നേതൃത്വം നൽകിയിട്ടില്ല. സംഘടനാപരമായ കാര്യമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ പ്രതികരണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :