അനുബന്ധ വാര്‍ത്തകള്‍
- നടിയുടെ ആരോപണം: സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവെച്ചു
- സിദ്ദിഖിന് പിന്നാലെ രഞ്ജിത്തും രാജിയിലേക്ക്, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഉപേക്ഷിച്ചേക്കും
- സംസ്ഥാനത്ത് നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
- ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍
- ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചക്രവാതചുഴി; സംസ്ഥാനത്ത് മഴ തുടരും
സാലറി ചലഞ്ച്: സമ്മതപത്രം നൽകാത്ത ജീവനക്കാരുടെ ശമ്പളം പിടിക്കില്ല
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിലേക്ക് സമ്മതപത്രം നല്‍കാത്ത ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് കിഴിവ് വരുത്തില്ല. സമ്മതപത്രം നല്‍കാത്തവര്‍ക്കും പി.എഫ് ലോണിന് അപേക്ഷ നല്കാന് നിലവില്‍ സ്പാര്‍ക്ക് സംവിധാനത്തില്‍ തടസ്സമില്ലെന്നും ധനകാര്യ അഡീ : ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വ്യക്തമാക്കി.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാര്‍ അഞ്ച് ദിവസത്തെ വേതനം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമ്മതപത്രം നല്‍കാത്ത ജീവനക്കാരില്‍ നിന്നും ശമ്പളം പിടിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.